തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 മരണം
വേങ്ങലിൽ റോഡ് അരികിൽ നിർത്തിയിട്ട കാർ പൂർണമായി കത്തി.
സ്ത്രീയും പുരുഷനും ആണ് കാറിലുള്ളത്. ഇവരുടെ മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിലാണ്.
കാറിനുള്ളിൽ തീ പടർന്നപ്പോൾ ആർക്കും അടുത്തേക്ക് എത്താനായില്ല.
തുകലശ്ശേരി സ്വദേശി തോമസിൻ്റെ കാറാണ് കത്തിയത്.
പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.