ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്നു. കേരള ചരിത്ര കോണ്‍ഗ്രസ് സ്ഥാപക അധ്യക്ഷനുമായിരുന്നു.ഇന്ന് മൃതദേഹം എസ് യു ടി ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ 10 മണിക്ക് ജവഹർ നഗറിലെ അപ്പാർമെൻ്റിലേക്ക് മൃതദേഹം കൊണ്ടുപോകും. നാല് മണി വരെ പൊതുദർശനം ഉണ്ടാകും. സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നാളെ നടക്കും.

Leave a Reply

spot_img

Related articles

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...