പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു.മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദൻ്റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല.പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും സിസി മുകുന്ദൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...

ചിറയിന്‍കീഴ് സംഘര്‍ഷം; കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിന് തിരിച്ചടി

ചിറയിന്‍കീഴ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എല്‍.എയുടെ നീക്കത്തിന് തിരിച്ചടി.മേയ്...