യു .എ .ഇ യിലെ പ്രശസ്തമായ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാർഡുമാക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ -യിലെ പ്രമുഖ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക്‌ അവസരം. ഇംഗ്ലീഷ് ഭാഷ എഴുതാനും ,വായിക്കാനും ,സംസാരിക്കാനുള്ള പരിജ്ഞാനവും , S.S.L.C. യോഗ്യതയും, 175 സെ.മീ പൊക്കവും നല്ല ആരോഗ്യവാനും , സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവനും, ആർമി /പോലീസ് /സെക്യൂരിറ്റി തുടങ്ങിയ ജോലിയിൽ 2 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തും ഉള്ളവർ ആയിരിക്കണം . പ്രായം-25-40-വയസ്സിൽ താഴെ.ശമ്പളം -AED-2262. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 നവംബർ മാസം 5 , 6 തീയതികളിൽ അങ്കമാലി ഇൻകെൽ ടവർ 1 ലുള്ള ഒഡെപെക്കിന്റെ ഓഫീസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....