ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്. എറണാകുളത്ത് ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയ്ക്കടുത്താണ് വാഹനാപകടമുണ്ടായത്. ടൂറിസ്റ്റ് ബസ്സ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയാണ് അപകടം. മലപ്പുറത്ത് നിന്ന് തിരിച്ചു വരുകയായിരുന്നു ബസ്. ഇന്നു പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടമുണ്ടായത്. 28 പേര്‍ക്കു പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവര്‍ തിരുവനന്തപുരം സ്വദേശികളാണ്.

കുണ്ടന്നൂര്‍ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നത് പതിവു കാഴ്ചയാണ്. ലോറി തിരിക്കാന്‍ വേണ്ടി വേഗത കുറച്ചു വരുമ്പോഴായിരുന്നു ബസ് ഇടിച്ചത്. ഭൂരിഭാഗം ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത് തലയ്ക്കാണ്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം. ബസ് റോഡില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടത്.പൊലിസും ഫയര്‍ഫോഴ്‌സും ട്രാഫികും ചേര്‍ന്നാണ് പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...