കോട്ടയം ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 29 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന / കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് സെപ്റ്റംബർ 12 ആം തീയതി നടത്തും . കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ഒൻപത് വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും , സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള പ്രത്യേക കളറിംഗ് മത്സരവും കാർട്ടൂൺ മത്സരവും നടക്കും . ഉച്ചകഴിഞ്ഞു 2 ന് 5 ആം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും മുതിർന്നവർക്കുള്ള കാരിക്കേച്ചർ മത്സരങ്ങളും നടക്കും. മുതിർന്നവർക്കായുള്ള കാരിക്കേച്ചർ മത്സരത്തിന് പ്രായപരിധിയില്ല.ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് സ്പെഷ്യൽ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ന്യൂഡൽഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലുകളും , ക്യാഷ് അവാർഡുകളും ലഭിക്കും. കൂടാതെ മികച്ച പെയിന്റിങ്ങിനും കാർട്ടൂണിനും ‘ശങ്കർസ് അവാർഡും ‘ ദർശന സാംസ്കാരിക കേന്ദ്രവും ഡിസി ബുക്ക്സും നൽകുന്ന ട്രോഫികളും , ഓരോ ഗ്രൂപ്പിലും 25 പ്രോത്സാഹന സമ്മാനങ്ങളും നൽകും.

