കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 35 പേർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ഇടുക്കിയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം തിരൂർ സ്വദേശികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന–കുട്ടിക്കാനം സംസ്ഥാന പാതയോരത്തെ ഹോട്ടലിൽ നിന്നാണ് സംഘം മന്തി കഴിച്ചത്.ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതോടെ 37 പേരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായ രണ്ടുപേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന ആരംഭിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

പി ബി ബാലുവിൻ്റെ മാതാവ് സൗദാമിനി അന്തരിച്ചു

കോട്ടയം അയ്മനം പുത്തൻപുരയിൽ പി.കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ....

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃക; മുഖ്യമന്ത്രി

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്ന വർക്ക് കണ്ണീരൊപ്പുകയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് സത്യസായി...

കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ...

സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും...