സിപിഎമ്മിൻ്റെ 62 സിറ്റിംഗ് എം.എൽ.എ.മാരിൽ 50 പേർ വീണ്ടും ജനവിധി തേടും

സിപിഎമ്മിൻ്റെ സിറ്റിംഗ് 62 എം.എൽ.എ.മാരിൽ 50 പേർ മത്സരിക്കുന്നകാര്യത്തിൽ തീരുമാനം. സ്ഥാനാർഥിനിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി സി പി എം സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരും.നിലവിലുള്ള 50 എം എൽ എമാർ വീണ്ടും ജനവിധി തേടും. ബാക്കിയുള്ളവരിൽ ചിലരുടെ കാര്യത്തിൽ ഒരു വട്ടംകൂടി പരിശോധന നടത്തി പാർട്ടി തീരുമാനമെടുക്കും.മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ 17 പേരാണ് സി.പി.എം. സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ നാലുപേരൊഴികെ, 13 പേരും മത്സരിക്കും. സിറ്റിങ് എം.എൽ.എ.മാരിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് (തളിപ്പറമ്പ്) പുറമെ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ (തൃക്കരിപ്പൂർ), എം.എം. മണി (ഉടുമ്പൻചോല), നടൻ എം. മുകേഷ് (കൊല്ലം), യു. പ്രതിഭ (കായംകുളം), ദലീമ (അരൂർ), എ.സി. മൊയ്‌തീൻ (കുന്ദംകുളം) എന്നിവരാണ് മത്സരരംഗത്തുനിന്നും മാറിനിൽക്കുന്നവർ.എ വി ജോയി, വി ശിവൻകുട്ടി , എം സ്വരാജ് എന്നിവരും വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറും മത്സരിച്ചേക്കും.
സ്വതന്ത്രരെ മത്സരിപ്പിക്കുന്ന മണ്ഡലങ്ങളിൽ മറ്റ് പാർട്ടികളുമായുള്ള ഉഭയ കക്ഷി ചർച്ചയ്ക്ക് ശേഷമാണ് തീരുമാനിക്കുക.തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുക്കാൻ ആണ് സാധ്യത. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച സീറ്റാണ് തിരുവനന്തപുരം സെൻട്രൽ.കോവളം സീറ്റ് ജനതാദളിൽ നിന്നും ഏറ്റെടുക്കണം എന്ന ആവശ്യവും ശക്തമാണ്

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...