തിരുനെൽവേലിയിൽ ക്ലാസ്സ് മുറിയില്‍ മദ്യപിച്ച 6 പെണ്‍കുട്ടികളെ സസ്പെൻ്റ് ചെയ്തു

തിരുനെൽവേലിയിൽ ക്ലാസ്സ് മുറിയില്‍ ഇരുന്ന് മദ്യപിച്ച 9ാം ക്ലാസ്സുകാരായ 6 പെണ്‍കുട്ടികളെ സസ്പെൻ്റ് ചെയ്തു.തിരുനെല്‍വേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. ക്ലാസ്സുകള്‍ക്കിടയിലെ ഇടവേളയില്‍ പെണ്‍കുട്ടികള്‍ പ്ലാസ്റ്റിക് കപ്പില്‍ മദ്യമൊഴിച്ചു കുടിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സർക്കാർ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിലുള്ള 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാല്‍, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു.എല്ലാ വിദ്യാർത്ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കും. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...