ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ടു

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് കൊല്ലപ്പെത് റോബും മിഷേലുമാണെന്ന് കണ്ടെത്തിയത്.

റോബിന് 78 വയസും മിഷേലിന് 68 വയസുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവസ്ഥലത്തു നിന്നും പൊലീസിന് കത്തി കിട്ടിയിട്ടുണ്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും മിഷേലിന്റെയും മകന്‍ നിക്ക് ആണ് ഇരട്ടകൊലയ്ക്ക് പിന്നിലെന്നാണ്. അതേസമയം പൊലീസിന്റെ ഭാഗത്തു നിന്നും ഇത് സ്ഥിരീകരിക്കുന്ന പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.നടനായും സംവിധായകനായും സാന്നിധ്യമറിയിച്ച വ്യക്തിയാണ് റോബ്. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, ദി ബക്കറ്റ് ലിസ്റ്റ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് റോബ് റെയ്‌നര്‍.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...