‘CANTICLES -2025’ ആറാം സീസണ് അരങ്ങൊരുങ്ങി, വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

ലോക രക്ഷകനായ ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓർമ്മകളുമായി ഒരു ക്രിസ്മസ് കൂടി …മഞ്ഞണിഞ്ഞ രാവുകളും മാലാഖ വൃന്ദത്തിന്റെ സ്വർഗീയ സംഗീതവും കണ്ണിനും കാതിനും കുളിർമ്മയേകുമ്പോൾ സർവ ജനത്തിനുമുള്ള സന്തോഷം നമുക്ക് പങ്കിടാം. … VMKD അഭിമാന പൂർവം CANTICLES ആറാം സീസണ് അരങ്ങൊരുക്കുകയാണ്… 🌲CANTICLES 2025🌲
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
🏆 ഒന്നാം സമ്മാനം :₹20,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും
🏆 രണ്ടാം സമ്മാനം :₹10,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും
🏆 മൂന്നാം സമ്മാനം :₹5,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും..
കൂടാതെ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് ലഭിക്കുന്ന ഗായക സംഘത്തിന് പ്രോത്സാഹന സമ്മാനവും ലഭിക്കും

Rules & Regulations

📍ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ മത്സരത്തിന്  സമർപ്പിക്കാം

📍പ്രായ പരിധി, ആൺ പെൺ വ്യത്യാസം, പങ്കെടുക്കുന്നവരുടെ എണ്ണം ഇവയിൽ നിബന്ധനകൾ ഇല്ല…
📍മലയാളം / ഇംഗ്ലീഷ് കരോൾ ഗാനങ്ങൾ ആലപിക്കാം
📍സ്കൂൾ, കോളേജ് ഗായക സംഘങ്ങൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന സ്കൂൾ, കോളേജ് ഗായക സംഘങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും
📍സ്കൂൾ / കോളേജ് ഗായക സംഘത്തിൽ പാടുന്നവർക്ക് ചർച്ച്‌ ഗായക സംഘത്തിനൊപ്പം പാടുന്നതിൽ അപാകതയില്ല. എന്നാൽ ഒരാൾക്ക് ഒന്നിലധികം ചർച്ച് ഗായക സംഘങ്ങളിലോ / സ്കൂൾ, കോളേജ് ഗായക സംഘങ്ങളിലോ പാടാൻ കഴിയുന്നതല്ല.
📍ഒരു ചർച്ചിൽ നിന്ന് ഗായക സംഘം,ജൂനിയർ ക്വയർ,യുവജന പ്രസ്ഥാനം, സ്ത്രീജന സഖ്യം…. etc എന്നിവയ്ക്ക് വെവ്വേറെ എൻട്രികൾ സമർപ്പിക്കാം..
📍ഒരു ടീമിന് പരമാവധി രണ്ടു എൻട്രികൾ വരെ സമർപ്പിക്കാം… ഇങ്ങനെ സമർപ്പിക്കുന്ന ഓരോ എൻട്രിക്കും പ്രത്യേകം രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

📍പിന്നണി / കരോക്കെ  ഉപയോഗിച്ചോ ഉപയോഗിക്കാതെയോ ഗാനം അവതരിപ്പിക്കാം
📍പ്രത്യേക ഡ്രസ്സ്‌ കോഡ് ഉപയോഗിക്കുന്നതിൽ അപാകതയില്ല
📍പള്ളിയിൽ കരോൾ സർവീസിലോ മറ്റു സന്ദർഭങ്ങളിലോ ഈ വർഷം അവതരിപ്പിച്ച ഗാനങ്ങൾ മത്സരത്തിനായി സമർപ്പിക്കാം എന്നാൽ വീഡിയോയിൽ എഴുത്ത്, ലോഗോ, വാട്ടർ മാർക്ക് ഉണ്ടാകരുത്
📍VMKD ലിങ്കുകൾ മാത്രമേ share ചെയ്യാവൂ
📍വീഡിയോകൾ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത ശേഷം vcsimkd@gmail.com എന്ന  ഇ മെയിൽ മുഖാന്തരം അയച്ചു തരിക… വീഡിയോകൾ ടെലിഗ്രാം ചാനലിലൂടെയും അയക്കാം 8086920299
📍വീഡിയോകൾ ലാൻഡ് സ്കേപ്പ് മോഡിൽ റിക്കോർഡ് ചെയ്തതാവണം
📍വീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി 05/01/2026 8:00pm

📍ഫേസ് ബുക്ക്, യൂ ട്യൂബ് ചാനലിൽ ലഭിക്കുന്ന വ്യൂസ് കളുടേയും, ജഡ്ജിങ് പാനലിന്റെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക…മത്സരം സംബന്ധിച്ച് ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
പ്രധാന വിലയിരുത്തൽ സൂചകങ്ങൾ :
ശ്രുതി, ലയം,ശബ്ദയോജന,കൂട്ടായ പ്രകടനം,& ആവിഷ്കരണ ഗുണമേന്മ

📍25%മാർക്ക് ഫേസ് ബുക്ക് യൂ ട്യൂബ് വ്യൂസ്കൾക്കും 75%മാർക്ക് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തലുകൾക്കുമാണ്.
📍 ജനുവരി 31വരെയുള്ള യൂ ട്യൂബ് വ്യൂസ് , ഫേസ് ബുക്ക് വ്യൂസ് ഇവയായിരിക്കും വിധി നിർണ്ണയത്തിനായി പരിഗണിക്കുക

📍മത്സര ഫലം ഫെബ്രുവരി   20 ന് VMKD യുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പേജിലും പരസ്യപ്പെടുത്തും

📍വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 

📍 മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.രജിസ്ട്രേഷൻ ഫീസ് Rs.500/-
Gpay No. 8086920299
മത്സരം സംബന്ധിച്ച്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക… Admins VMKD
Ph :9446346226 ,  8086920299

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...