സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 7.62 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഹോസ്റ്റല്‍ ചെലവ്, പെന്‍ഷന്‍, ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ 7.62 കോടി രൂപ അനുവദിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. കൗണ്‍സിലിനു കീഴിലെ കായിക അക്കാദമികളിലെയും സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെയും കുട്ടികളുടെ ബോര്‍ഡിങ് ആന്റ് ലോഡ്ജിങ് ചെലവുകള്‍ക്കായി 4.54 കോടി രൂപയാണ് അനുവദിച്ചത്. ഈയിനത്തില്‍ 6.30 കോടി രൂപ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അനുവദിച്ചിരുന്നു. ഇതോടെ, ബോര്‍ഡിങ് ആന്റ് ലോഡ്ജിങ് ചെലവുകള്‍ക്കായി ബജറ്റില്‍ നീക്കിവെച്ച 15 കോടി രൂപയില്‍ 10.84 കോടി കൗണ്‍സിലിന് ലഭിച്ചു.പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍, ഹോണറേറിയം, ഓണം അലവന്‍സ് എന്നീ ആവശ്യങ്ങള്‍ക്കായി 1.88 കോടി രൂപയാണ് അനുവദിച്ചത്. കൗണ്‍സിലിന് ബജറ്റില്‍ നീക്കിവെച്ച നോണ്‍ പ്ലാന്‍ വിഹിതത്തില്‍ നിന്ന് 1.20 കോടിയും അനുവദിച്ചു. ശമ്പളം, ഓണം അഡ്വാന്‍സ്, ഓണം അലവന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ തുക.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....