70ാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്ന പ്രകാശനം ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും.

നെഹ്‌റുട്രോഫി വള്ളംകളിയുടെ
പന്തലിന്റെ കാൽനാട്ട് കർമം 8 ന്

ആഗസ്റ്റ് 10-ാം തീയതി നടക്കുന്ന 70-ാം മത് നെഹ്‌റു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം ആലപ്പുഴ പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റിൽ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗ്ഗീസ് തിങ്കളാഴ്ച(08.07.2024) രാവിലെ 10 മണിക്ക് നിർവ്വഹിക്കുമെന്ന് ആലപ്പുഴ, ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയറും എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറുമായ എം.സി.സജീവ്കുമാർ അറിയിച്ചു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...