വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം; കുട്ടിയെ കാണുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതി

വടകരയില്‍ കാറിടിച്ചു 9 വയസുകാരി അബോധാവസ്ഥയില്‍ ആയ സംഭവത്തില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് ഷെജിലിനെ കസ്റ്റഡിയില്‍ എടുത്തത്.അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐ.പി.സി 304 എ പ്രകാരം എടുത്ത കേസിലാണ് ഷെജിലിന് ജാമ്യം ലഭിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസു പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17നാണ് വടകര ദേശീയപാതയില്‍ ചോറോട് വെച്ച് ഷെജില്‍ ഓടിച്ച വണ്ടി ഇടിച്ച് ദൃഷാന അബോധാവസ്ഥയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഷെജില്‍ വിദേശത്തേക്ക് കടന്നിരുന്നു. 9 മാസത്തിനു ശേഷമായിരുന്നു പ്രതിയെ കുറിച്ചോ കാറിനെ കുറിച്ചോ ഉള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...