തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട് പൊക്കുന്നിൽ തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ആദ്യ കുഞ്ഞും മരിച്ചിരുന്നു. 2023ൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് 14 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. രണ്ടു മരണങ്ങളും നടന്നത് നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ്.നിസാറിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇബാദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കിട്ടുന്ന മുറയ്ക്ക് തുടർ നിയമ നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം.2 കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽ വച്ചു തന്നെയാണെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും നിസാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിക്കുന്നത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

spot_img

Related articles

എക്‌സൈസ് വകുപ്പിനെ ആധുനികവത്ക്കരിക്കുക പ്രധാന ലക്ഷ്യം: മന്ത്രി എം.ലിജു

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അത്യാധുനിക വാഹനങ്ങളും...

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്.കഴിഞ്ഞ കുറച്ചു...

വയനാട് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി,...

സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു....