കൊറിയൻ യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി തൻ്റെ സ്കൂൾ പഠനം അവസാനിപ്പിച്ച മിച്ചിഗണിലെ ബോബ് ബോൺഹൊമേ തൊണ്ണൂറാം വയസ്സിൽ ഹോണററി ഹൈസ്കൂൾ ഡിപ്ലോമ നേടി.
അദ്ദേഹത്തിന് തൻ്റെ ഡിപ്ലോമ ലഭിച്ചത് പോർട്ടേജ് സെൻട്രൽ ഹൈസ്കൂളിൽ നിന്നാണ്.
1951-ലാണ് മിലിട്ടറിയിലേക്ക് പോയത്.
തനിക്ക് സ്കൂളിലേക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും 40 വയസ്സിൽ തുടങ്ങി തന്റെ പേപ്പർ മിൽ ബിസിനസ്സിൽ ആയിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്.
അദ്ദേഹം പറഞ്ഞു,”ജീവിതമൊരിക്കലും നാം വിചാരിച്ച വഴിയിൽ മുൻപോട്ടു പോകില്ല”.
“ഞാൻ നേരത്തെ തന്നെ ഒരു ബിരുദം നേടാൻ ആഗ്രഹിച്ച ആളാണ്” അദ്ദേഹം പറഞ്ഞു.
തൻ്റെ മരുമകളാണ് ഈ ആഗ്രഹത്തെക്കുറിച്ച് പോർട്ടേജ് പബ്ലിക് സ്കൂളിലെ മേൽ ഉദ്യോഗസ്ഥനായ മാർക്ക് ബൈലങ്ങിനോട് സംസാരിക്കുന്നത്. എന്തായാലും അദ്ദേഹത്തിൻ്റെ ആഗ്രഹം സഫലമാവുക തന്നെ ചെയ്തു.
താൻ മരുമകളോട് ഇതിനെ കുറിച്ച് പങ്കുവെച്ചപ്പോൾ അത് അവൾ വളരെ ഗൗരവമായി എടുത്തു എന്നും തന്നെ എപ്പോഴും സന്തോഷവാനായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നും ബോബ് പറഞ്ഞു.
അതിനുശേഷം ഒട്ടും താമസം കൂടാതെ തന്നെയാണ് അദ്ദേഹത്തിന് ഈ ഡിപ്ലോമ കരസ്ഥമാക്കുവാൻ സാധിച്ചത് എന്നും അദ്ദേഹം വിവരിച്ചു.