കേന്ദ്രമന്ത്രി​മാർ 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ.

ആ​റു​പേ​ർ​ക്ക് 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ്വ​ത്തു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ശ​രാ​ശ​രി ആ​സ്തി 107.94 കോ​ടി രൂ​പ​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ.​ഡി.​ആ​ർ) ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഗ്രാ​മ​വി​ക​സ​ന-​വാ​ർ​ത്താ​വി​നി​മ​യ സ​ഹ​മ​ന്ത്രി ഡോ. ​ച​ന്ദ്ര​ശേ​ഖ​ർ പെ​മ്മ​സാ​നി​യാ​ണ് മ​ന്ത്രി​മാ​രി​ലെ കോ​ടാ​നു​കോ​ടീ​ശ്വ​ര​ൻ.

5598.65 കോ​ടി രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​ക​ളും 106.82 കോ​ടി​യു​ടെ സ്ഥാ​വ​ര സ്വ​ത്തും ഉ​ൾ​പ്പെ​ടെ 5705.47 കോ​ടി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​മ്പാ​ദ്യം.

വാ​ർ​ത്താ​വി​നി​മ​യം, വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ് കോ​ടീ​ശ്വ​ര​ന്മാ​രി​ലെ ര​ണ്ടാ​മ​ൻ-​ആ​സ്തി 424.75 കോ​ടി. ഘ​ന​വ്യ​വ​സാ​യം, സ്റ്റീ​ൽ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള എ​ച്ച്.​ഡി.

കു​മാ​ര​സ്വാ​മി​ക്ക് 217.23 കോ​ടി​യു​​ടെ സ്വ​ത്തു​ണ്ട്. റെ​യി​ൽ​വേ, വാ​ര്‍ത്താ​വി​ത​ര​ണം, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ.​ടി മ​ന്ത്രി അ​ശ്വി​നി ​വൈ​ഷ്ണ​വി​ന്റെ ആ​സ്തി 144.12 കോ​ടി​യാ​ണ്.

സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്-​പ​ദ്ധ​തി നി​ര്‍വ​ഹ​ണം, ന​യ​രൂ​പ​വ​ത്ക​ര​ണം, സാം​സ്‌​കാ​രി​കം വ​കു​പ്പു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള റാ​വു ഇ​ന്ദ്ര​ജി​ത് സി​ങ്ങി​ന് 121.54 കോ​ടി​യാ​ണ് സ​മ്പാ​ദ്യം. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് 110.95 കോ​ടി രൂ​പ​യു​ടെ​യും സ്വ​ത്തു​ണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...