മതപരിവർത്തനം ഒരു വ്യക്തിയുടെ അവകാശമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഹിന്ദു സമൂഹത്തിൽ തുല്യതയുണ്ടെങ്കിൽ എന്തിനാണ് മതം മാറുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ‘സമത്വം ഉണ്ടായിരുന്നെങ്കിൽ തൊട്ടുകൂടായ്മ എങ്ങനെയുണ്ടായി? നമ്മളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്? ഇസ്ലാമിലും ക്രിസ്ത്യാനിറ്റിയിലും മറ്റേത് മതത്തിലും അസമത്വങ്ങളുണ്ടാകും. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ആളുകൾ മതം മാറുന്നുണ്ട്. അത് അവരുടെ അവകാശമാണ്’: സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

