പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ ഗുണ്ടകൾ പോലീസിന്റെ പിടിയിൽ

പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ പ്രതികളായ ഗുണ്ടകൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ.നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ അജിത്ത് കുമാർ മകൻ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജയകുമാർ മകൻ അജിത്ത് കുമാർ, മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ജോസഫ് ദേവസ്യ മകൻ ബിബിൻ ജോസഫ് എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.

ചങ്ങനാശ്ശേരി മാടപ്പള്ളി കൊച്ച് റോഡ് ഭാഗത്ത് പ്രവർത്തിച്ചുവരുന്ന BPCL കമ്പനിയുടെ പെട്രോൾ പമ്പിലെ ഉടമയ്ക്കും ജീവനക്കാർക്കും നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം നടത്തി ഗുണ്ടകൾ അഴിഞ്ഞാടിയത്. ഒമിനി വാനിൽ പെട്രോൾ അടിക്കാൻ എത്തിയ ഒന്നു മുതൽ നാലു വരെ പ്രതികൾ സഞ്ചരിച്ചു വന്ന വാഹനത്തിന്റെ പെട്രോൾ ടാങ്കിന് അടപ്പില്ല എന്ന് ഉടമ പറയുകയും തുടർന്ന് ഒരു പ്രകോപനമില്ലാതെ വിപിൻ വണ്ടിയിൽ നിന്നിറങ്ങി ചീത്ത വിളിച്ചുകൊണ്ടു അവിടെ കിടന്നിരുന്ന ഒരു കല്ലെടുത്ത് പമ്പുടമയുടെ തലയുടെ പുറകിൽ ഇടിച്ചു. ഉടനെ ജീവൻ രക്ഷാർത്ഥം ഓഫീസിലേക്ക് കയറിപ്പോയ പമ്പ്ഉടമയുടെ പുറകെ പ്രതിയോടൊപ്പം വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേർ കൂടി വാനിൽ നിന്നും ഇറങ്ങിവന്ന് ഓഫീസിലേക്ക് ഓടിക്കയറുകയും സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ ചവിട്ടി പൊട്ടിച്ച് ഓഫീസിനുള്ളിൽ കയറി പമ്പ് ഉടമയേയും ഭാര്യ പിതാവിനെയും മർദ്ദിക്കുകയുമാണുണ്ടായത്. തുടർന്ന് പമ്പ് ഉടമ പോലീസ് സ്റ്റേഷനിലറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം ജെ അരുണിന്റെ നേത്യത്യത്തിലുളള സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ബിപിൻരാജ്, ഷമീർ എന്നിരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...