കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവേഴ്സ‌് തമ്മിൽ സംഘർഷം

കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവേഴ്സ‌് തമ്മിൽ സംഘർഷം.ഒരാൾക്ക് പരുക്കേറ്റു. പാലപ്പെട്ടി അൽഫാസ ആംബുലൻസ് ഡ്രൈവർ അണ്ടത്തോട് വീട്ടിൽ ഹനീഫക്കാണ് പരുക്കേറ്റത്. അണ്ടത്തോട് മുസ്‌തഫ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് ഡ്രൈവർ നിസാറാണ് ആക്രമിച്ചതെന്ന് ഹനീഫ പറഞ്ഞു. ഇന്നലെ രാത്രി കുന്നംകുളം മലങ്കര ആശുപത്രിയിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഇരുവരും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഏഴരയോടെയാണ് ആക്രമണം നടക്കുന്നത്. സംഘർഷം നടക്കുന്ന സമയത്ത് ആംബുലൻസിനുള്ളിൽ രോഗികൾ ഉണ്ടായിരുന്നുവെന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. രോഗികൾ ഇരിക്കെ ആംബുലൻസ് നിർത്തുകയും ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. ഹനീഫയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...