ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും

ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റു ഗുരു ദേവ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും സമാധിദിനാചരണ പരിപാടികൾ നടക്കും. ശിവഗിരി മഠത്തിൽ രാവിലെ 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്‌ത ലോകാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി പരമാത്മാനന്ദഗിരി സന്ദേശം നൽകും. സത്യവ്രത സ്വാമി,സ്വാമി ഋതംഭരാനന്ദ,സ്വാമി സച്ചിദാനന്ദ എന്നിവർ സംസാരിക്കും. 2നു ശാരദാ മഠത്തിൽ ഹോമയജ്‌ഞം. 3നു കലശ പ്രദക്ഷിണയാ ത്ര, സമാധി സമയമായ 3.30നു സമാധിപൂജ. വൈകിട്ട് 4നു പ്രസാദ വിതരണം. 25, 26, 27 തീയതികളിൽ ശ്രീനാരായണ മാസാചരണ സമാപനവും ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദ‌ി ആഘോഷവും നടക്കും.

Leave a Reply

spot_img

Related articles

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...