സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സെപ്റ്റംബർ 26 ന് സൗജ്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25 വൈകിട്ട് 4 ന് മുൻപായി https://forms.gle/ru5FdsbNNjFg3zmQA ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ബോയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്‌സി/എസ്ടി സ്, ഗവ. മ്യൂസിക് കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...