ലോക അ‌ത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പ്; നീരജ് ചോപ്ര ഫൈനലില്‍ കടന്നു

ലോക അ‌ത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ നിലവിലെ സ്വർണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു.മറ്റൊരിന്ത്യൻ താരം സച്ചിൻ യാദവും നിലവിലെ ഒളിമ്ബിക്സ് ചാമ്ബ്യൻ പാകിസ്ഥാന്റെ അർഷദ് നദീമും ഡയമണ്ട് ലീഗ് ചാമ്ബ്യൻ ജർമ്മനിയുടെ ജൂലിയൻ വെബ്ബറുമെല്ലാംഫൈനലുറപ്പിച്ചിട്ടുണ്ട്. ഇന്നാണ് ഫൈനല്‍.അതേസമയം ഇന്ത്യയുടെ രോഹിത് യാദവിനും യഷ് സിംഗിനും ഫൈനലുറപ്പിക്കാനായില്ല. ഇന്നലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യശ്രമത്തില്‍ തന്നെ 84.85 മീറ്റർദൂരത്തേക്ക് ജാവലിൻ പായിച്ച്‌ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.50 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാർക്ക്. 2023ലെ ലോകചാമ്ബ്യൻഷിപ്പിലും പാരീസ് ഒളിമ്ബിക്‌സിലും നീരജ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 89.53 മീറ്റർ എറിഞ്ഞ് സീസണ്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ഗ്രനാഡയുടെ ആന്റേഴ്‌സണ്‍ പീറ്റേഴ്‌സണാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമനായത്. ജൂലിയൻ വെബ്ബർ (87.21 മീറ്റർ), കെനിയയുടെ ജൂലിയസ് യെഗോ(85.96 മീറ്റർ), പോളണ്ടിന്റെ ഡേവിഡ വെഗ്‌നർ (85.67 മീറ്റർ) എന്നിവരാണ് 2 മുതല്‍ 4 വരെയുള്ള സ്ഥാനങ്ങളില്‍. നീരജ് അഞ്ചാമതാണ്. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അർഷദ് നദീം അവസാന ശ്രമത്തിലാണ് 85.28 മീറ്റർ എറിഞ്ഞ് യോഗ്യത ഉറപ്പിച്ചത്. 83.67 മീറ്റ‌ർ എറിഞ്ഞ സച്ചിൻ യാദവ് പത്താം സ്ഥാനക്കാരനായാണ് ഫൈനലില്‍എത്തിയത്. ഈ ഗ്രൂപ്പില്‍ തന്നെ മത്സരിച്ച രോഹിത് യാദവിന് 77.81 മീറ്ററും യഷിന് 77.51 മീറ്ററുമേ എറിയാനായുള്ളൂ.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...