പാകിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍

പാകിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍.ഇന്നലെ ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിർണായക മത്സരത്തില്‍ 41 റണ്‍സിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഒരുഘട്ടത്തില്‍ 85/3 എന്ന നിലയിലായിരുന്ന യു.എ.ഇക്ക് തുടർന്ന് 20 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ 7 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. രാഹുല്‍ ചോപ്രയാണ് (35) യു.എ.ഇയുടെ ടോപ് സ്കോറർ. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും അബ്രാർ അഹമ്മദും 2 വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ പതർച്ചയോടെ തുടങ്ങിയ പാകിസ്ഥാനെ അർദ്ധ സെഞ്ച്വറിനേടിയ ഫഖർ സമാനും (50), അവസാനം വെടിക്കെട്ട് നടത്തിയ ഷഹീൻ ആഫ്രീദിയും ( 14 പന്തില്‍ 29 നോട്ടൗട്ട്) ആണ് ഭേദപ്പെട്ട ടോട്ടലലില്‍ എത്തിച്ചത്.ഓപ്പണർ സയിം അയൂബ് (0) തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി. ജുനൈദ് സിദിഖിക്കാണ് വിക്കറ്റ്. ജുനൈദ് ആകെ 4 വിക്കറ്റ് വീഴ്‌ത്തി.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...