മർദ്ദനമേറ്റ തിരുവനന്തപുരം ജില്ലാ ജയില്‍ തടവുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

മർദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച, ജില്ലാ ജയില്‍ തടവുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. സ്‌കാനിംഗിൽ തലച്ചോറിൽ രക്ത സ്രാവം കണ്ടതോടെ ശസ്ത്രക്രിയ നടത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മുൻ താത്കാലിക ജീവനക്കാരനായിരുന്ന ബിജുവിനാണ് മർദ്ദനമേറ്റത്. അതേസമയം ഇയാള്‍ക്ക് എവിടെ വച്ചാണ് മർദ്ദനമേറ്റതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഗുരുതരമായ ആന്തരിക ക്ഷതമാണ്. ജയിലിലെത്തിച്ചതിന്റെ പിറ്റേന്ന് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലോ,പൊലീസ് പിടികൂടുന്നതിന് മുൻപോ മർദ്ദനമേറ്റതാണോയെന്നും സംശയിക്കുന്നുണ്ട്.സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂർക്കട പൊലീസ് ബിജുവിനെ ഇക്കഴിഞ്ഞ 12ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. മാനസിക പ്രശ്നങ്ങളുള്ളതിനാല്‍ തുടർചികിത്സ വേണമെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു.13ന് ജില്ലാ ജയിലിലെ ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടെന്നാണ് ജയില്‍ അധികൃതർ പറയുന്നത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...