ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല

തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കഴിഞ്ഞ ഒരാഴ്‌ചയിലധികമായി ഈ ഓഫീസിൽ ഒരു പണിയും നടക്കുന്നില്ല. പകരം അവിടെ മുഖ്യമന്ത്രിയടക്കമുള്ളവർക്കായി ‘മണിയറ ഒരുക്കിയിരിക്കുന്നു. കട്ടിലുകൾ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫീസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ? ഒരു സംഗമത്തിനു വന്നവർ പന്തലിൽ സംഗമിച്ചങ്ങ് പോയാൽ പോരെ എന്തിനാണ് മണിയറ ? അതോ സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ?സെപ്‌തംബർ 20നാണ് അയ്യപ്പസംഗമം നടക്കുക.ആഗോള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് സമീപനരേഖ അവതരിപ്പിക്കൽ. മൂന്ന് വേദികളിലായാണ് ചർച്ച.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....