സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഡിൽ തുടരുന്നു

സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഡിൽ തുടരുന്നു. ഇന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഇടതുസംഘടന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും.സംഘടനാ റിപ്പോർട്ട് ഉൾപ്പെടെ ഇന്ന് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും. രാവിലെ പത്തിന് ഓൾ ഇന്ത്യ കിസാൻ സഭ മുതിർന്ന നേതാവ് ഭൂപീന്ദർ സാംബാർ പാർട്ടി പതാക ഉയർത്തും. പിന്നാലെ ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രഫ. ജഗമോഹൻ സിങ് ദേശീയ പതാക ഉയർത്തും. തുടർന്ന് രക്ഷസാക്ഷികൾക്ക് ആദരം. തുടർന്നാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. ഫലസ്തീൻ, ക്യൂബൻ ജനതയ്ക്കുള്ള സമ്മേളനവും ചേരും. കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...