ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പോലീസിന് വൻ വീഴ്ചയെന്ന് കണ്ടെത്തൽ

പത്തനംതിട്ട പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പോലീസിന് വൻ വീഴ്ചയെന്ന് കണ്ടെത്തൽ. ലോക്കൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എസ്‌പി മെമ്മോ നൽകി. ആൾക്കൂട്ടം, എംസി റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ പോലീസ് മുൻകൂട്ടി കണ്ടില്ല എന്നാണ് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നത്. പന്തളം സിഐ, അടൂർ സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർക്കാണ് മെമ്മോ നൽകിയത്. സംഭവത്തിൽ ആഭ്യന്തരവകുപ്പും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിവൈഎസ്‌പി അടക്കം ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിനോട് മറുപടി പറയേണ്ടിവരും. പന്തളത്തെ സംഗമത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ എത്തിയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പരിപാടിക്കായി രജിസ്റ്റർ ചെയ്ത ആളുകളല്ല അന്നേ ദിവസം അപ്രതീക്ഷിതമായി വന്നുചേർന്ന ആളുകളാണ് കൂടുതൽ എന്ന് പോലീസ് നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....