അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ. അർജന്റീന താരങ്ങളായ ലിയാന്ദ്രോ പരേഡേസ്, മോളിന, തിയാഗോ അൽമേഡ, സഹപരിശീലകൻ റോബർട്ടോ അയാള എന്നിവർക്കെതിരെയാണ് ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.അർജന്റീന താരങ്ങളെ ആക്രമിച്ച സ്പാനിഷ് താരമായ ഗാവിക്ക് എതിരെയും നടപടിയുണ്ട്.ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ വിജയത്തിനു ശേഷം ഫോക്ലൻഡ് ദ്വീപ് സംബന്ധിച്ചുള്ള ബാനർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചതിനു അർജന്റീന ഫുട്ബോൾ ഫെഡറേഷനെതിരെയും ഫിഫ അച്ചടക്ക നടപടി സ്വീകരിക്കും.മറ്റു മത്സരങ്ങൾക്കിടെ അർജന്റീന ആരാധകർ നടത്തിയ വിദ്വേഷ പരാമർശ ങ്ങൾക്കും ആംഗ്യങ്ങൾക്കും എതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഫിഫയുടെ അച്ചടക്ക കമ്മിറ്റിയുടെ മുന്നിൽ താരങ്ങൾ അവരുടെ വാദമറിയിച്ച ശേഷമായിരിക്കും മറ്റു നടപടികൾ സ്വീകരിക്കുക.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...