അസാധാരണ വലിപ്പമുള്ള പാരാതൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്തു

അസാധാരണ വലിപ്പമുള്ള പാരാതൈറോയ്‌ഡ് ഗ്രന്ഥി വിജയകരമായി നീക്കം ചെയ്തു.ക്ഷീണം, പൊതുവായ ബലഹീനത, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയിരുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 62 കാരിക്കാണ് സർജറി വേണ്ടിവന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു 4x3x3 സെന്റീമീറ്റർ വലിപ്പമുള്ള പാരാതൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയ നടത്തിയത്. പ്രധാനപ്പെട്ട വെയിനും ആർട്ടറിയും ചേർന്ന് കിടക്കുന്നു സ്ഥലമായിരുന്നതിനാൽ രക്തക്കുഴലുകൾക്ക് കേടുപാടില്ലാതെ ശസ്ത്രക്രിയ നടത്തുക എന്നത് വളരെ വിഷമം പിടിച്ചതായിരുന്നു. രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയായ ഹൈപ്പർകാൽസീമിയയുടെ ലക്ഷണങ്ങളുമായി വന്നതാണ് രോഗി.ലബോറട്ടറി പരിശോധനയിൽ കാൽസ്യവും പരാഥൈറോയ്‌ഡ് ഹോർമോണും അവരിൽ ഉയർന്ന നിലയിൽ കണ്ടെത്തി. സംശയം തോന്നിയതിനാൽ വിദഗ്‌ധ പരിശോധന നടത്തുകയും അതിൽ അവരുടെ പരാഥൈറോയ്‌ഡ് ഗ്രന്ഥിയിൽ ട്യൂമർ (പരാഥൈറോയ്‌ഡ്‌ അഡിനോമ) ബാധിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയുമായി (ഹൈപ്പർകാൽസീമിയ) വരുന്ന രോഗികളിൽ പരാഥൈറോയ്‌ഡ് അഡിനോമയും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ രോഗിയുടെ കാര്യത്തിലൂടെ വ്യക്തമാകുന്നത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...