ഏഷ്യാ കപ്പ്; അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചു

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ സൂപ്പർ ഓവറിൽ ശ്രീലങ്കയെ തോൽപ്പിച്ചു. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മത്സരം സമനിലയില്‍ തളച്ചു.
തുടർന്നാണ് സൂപ്പർ ഓവറിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്.20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 202 റണ്‍സെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയുമായി തിളങ്ങി.
സൂപ്പർ ഓവറില്‍ ലങ്ക ഉയർത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു.ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ ഫൈനല്‍.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...