നിരവധി പോരാട്ടങ്ങളില്‍ രാജ്യത്തിനു കരുത്ത് പകർന്ന മിഗ് 21 യുദ്ധവിമാനം ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം സേനയോട് വിട പറഞ്ഞു

നിരവധി പോരാട്ടങ്ങളില്‍ രാജ്യത്തിനു കരുത്ത് പകർന്ന മിഗ് 21 യുദ്ധവിമാനം ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം സേനയോട് വിട പറഞ്ഞു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനം ഇനി മിഗ് 21ന് പകരക്കാരനാകും.ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനില്‍ 1963ലാണ് മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. അതേ സ്ഥലത്തുതന്നെയായിരുന്നു അതിന്‍റെ അവസാന പറക്കലും.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാൻ, ആർമി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷല്‍ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, മുൻ വ്യോമസേനാ മേധാവികളായ എസ്.പി. ത്യാഗി, ബി.എസ്. ധനോവ തുടങ്ങിയവർ മിഗ് 21 വിമാനങ്ങളുടെ അവസാന പറക്കലിനു സാക്ഷ്യം വഹിച്ചു.ഉച്ചയോടെ സേനയുടെ ഭാഗമായി യുദ്ധവിമാനങ്ങള്‍ അവസാനമായി പറന്നു. ലാൻഡ് ചെയ്ത മിഗ് 21 വിമാനങ്ങളെ വാട്ടർ സല്യൂട്ട് നല്‍കി യാത്രയാക്കി. എയർ ചീഫ് മാർഷല്‍ എ.പി.സിംഗ് അവസാന പറക്കലില്‍ ബാദല്‍ 3 എന്ന സ്ക്വാഡിനെ നയിച്ചു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...