പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ മരിച്ചയാളെ തിരിച്ചറിയാനാകാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്‌കൻ എന്നത് മാത്രമാണ് പോലീസിന് മുന്നിൽ ആകെയുള്ള വിവരം. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരൻ ആകാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ടി.ആർ.ജിജു പറഞ്ഞു. പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിൽ സെപ്റ്റംബർ 23നാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിട്ട് കാലും കൈയ്യും ബന്ധിപ്പിച്ച് ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖം പെട്രാൾ ഒഴിച്ച് കത്തിച്ച് ശരീരം വികൃതമാക്കിയിരുന്നു.

