പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ മരിച്ചയാളെ തിരിച്ചറിയാനാകാത്തത് അന്വേഷണത്തിന് വെല്ലുവിളി

പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ മരിച്ചയാളെ തിരിച്ചറിയാനാകാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്‌കൻ എന്നത് മാത്രമാണ് പോലീസിന് മുന്നിൽ ആകെയുള്ള വിവരം. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരൻ ആകാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ടി.ആർ.ജിജു പറഞ്ഞു. പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിൽ സെപ്റ്റംബർ 23നാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിട്ട് കാലും കൈയ്യും ബന്ധിപ്പിച്ച് ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖം പെട്രാൾ ഒഴിച്ച് കത്തിച്ച് ശരീരം വികൃതമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...