കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു

കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു.വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പൊലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.മാർച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവർ വാഹനത്തിൽ കയറി പോയതായാണു പൊലീസിനു ലഭിച്ച വിവരം.

Leave a Reply

spot_img

Related articles

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...