തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. തീവ്ര വോട്ടർപട്ടിക സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിൻ്റെ ആവശ്യം.തീവ്ര വോട്ടർപട്ടിക തിടുക്കപ്പെട്ട് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അവസര നഷ്ട്ടം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം അതിനപ്പുറം ഇക്കാര്യത്തിൽ ഒരു കൃത്രിമത്വവും ഇടപെടലും ഉണ്ടാകരുത് തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രമേയത്തിൽ അവതരിപ്പിക്കുക. പ്രതിപക്ഷത്തിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ രാഷ്ട്രീയപാർട്ടികൾ നേരത്തെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് SIR നേരിട്ട് സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം. കേന്ദ്ര സർക്കാരിനെതിരെയുള്ള ഒരു മുന്നറിയിപ്പ് കൂടിയായി ഇതിനെ കണക്കാക്കാൻ സാധിക്കും. നിയമസഭ നാളെ വീണ്ടും സമ്മേളിക്കുമ്പോൾ പ്രമേയമായി ഇത് പാസ്സാക്കാനാണ് തീരുമാനം

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...