ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തിൽ ഗുരുതര പരിക്ക്

വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തിൽ ഗുരുതര പരിക്ക്.കോഴിക്കോട് കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ൽ (14) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശന ചടങ്ങിൽ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. കുട്ടിയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. വിഷയം പുറത്തുള്ളവർ ഏറ്റെടുത്തത് സംഘർഷത്തിൽ കലാശിക്കുകയും നാദ്ലിന് ക്രൂര മർദ്ദനമേൽക്കുകയായിരുന്നു. നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാദ്ൽനെ വടകര ജില്ല ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്കും മാറ്റുകയായിരുന്നു. സംഘർഷത്തിൽ കുറുവന്തേരി സ്വദേശി അർഷാദ് (14) എന്ന കുട്ടിക്കും മർദ്ദനമേറ്റതായി പരാതിയുണ്ട്. അർഷാദിന്റ പരാതിയിൽ വളയം പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...