ഉത്തർപ്രദേശിലെ ഷാംലിയിൽ ദുരഭിമാനക്കൊല

ഉത്തർപ്രദേശിലെ ഷാംലിയിൽ ദുരഭിമാനക്കൊല.പിതാവും സഹോദരനും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു കൊന്നു.ഞായാറാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം. പിതാവ് ജുൽഫമും സഹോദരനും ചേർന്ന് പെൺകുട്ടിയെ വീടിൻ്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് എസ് പി എൻ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ പിതാവിനെയും സഹോദരനുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

കുടുംബത്തിൻ്റെ പേരിന് കളങ്കം സംഭവിച്ചതാണ് പെണ്‍കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്ന് പിതാവ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ പറയുന്നതനിസരിച്ച്, പ്ലസ്ടുവില്‍ പഠിക്കുന്ന പെൺകുട്ടിക്ക് പ്രദേശവാസിയായ യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാല്‍ കുടുംബം അതിനെ എതിര്‍ത്തിരുന്നു. ഞായറാഴ്ച വൈകിട്ട് പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് പിതാവ് കണ്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...