താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.ഇന്നലെ അർധരാത്രിയായിരുന്നു യുവാവ് പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കടന്നത്.കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടിയും യുവാവും പരിചയക്കാരാണ്ഈ പരിചയം വെച്ചാണ് ഇയാൾ പെൺകുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടന്നത്.ശബ്ദം കേട്ട് എത്തിയ കുട്ടിയുടെ വീട്ടുകാർ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു.വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടതിന് പിന്നാലെ യുവാവ് തന്റെ സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.സ്ഥലത്തെത്തിയ മൂന്നംഗ സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമണം അഴിച്ചുവിടുകയും ചെയ്തു.വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മയുടെ സഹോദരനെ കമ്പിവടി ഉപയോഗിച്ച് സംഘം ആക്രമിച്ചു.ഇത് തടയാനെത്തിയ പെൺകുട്ടിയുടെ പിതാവിനെയും പ്രതികൾ ആക്രമിച്ചു.പെൺകുട്ടിയുടെ അമ്മയെയും ഇവർ ഉപദ്രവിക്കുകയും, വസ്ത്രം വലിച്ച് കീറുകയും ചെയ്തു.പെൺകുട്ടിയുടെ സഹോദരനെയും പ്രതികൾ ആക്രമിച്ചു.ശേഷം വീട് അടിച്ചു പൊളിക്കുകയും ചെയ്തു.പൂട്ടിയിട്ട യുവാവിനെ സംഘം ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും കൊണ്ടുപോകുകയും ചെയ്തു.മൂന്നംഗ സംഘത്തെ പോലീസ് ഇന്നുപുലർച്ചെ അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ പോക്സോ കേസും വീട്ടിൽ അതിക്രമിച്ച് കടന്നതിനുൾപ്പെടെയും കേസെടുത്തു.പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...