ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ യുവാവ് മരിച്ചു. കൊല്ലം തൃക്കരുവ കാഞ്ഞവേലി നല്ലൂട്ടിൽ വടക്കതിൽ രാജേഷ്(36) ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന “സാൻ്റ മരിയ” എന്ന ഹൗസ് ബോട്ടിൽ നിന്ന് രാത്രി 12.00 മണിയോടെയാണ് ഇയാൾ വെള്ളത്തിൽ വീണത്.ബോട്ടിലെ ജീവനക്കാർ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് കായൽ സവാരിയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...