സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്.ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 85000 എന്ന മാന്ത്രികസംഖ്യ മറികടന്നു. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഡോളറിന്റെ ബലഹീനതയും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളും ആണ് സ്വര്‍ണ വിലയെ പുതിയ ഉയരത്തില്‍ എത്തിച്ചിരിക്കുന്നത്. എംസിഎക്സില്‍ ഒരു ടണ്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒക്ടോബറില്‍ ഫെഡ് റിട്ടേണ്‍ കുറയ്ക്കാനുള്ള 90 ശതമാനം സാധ്യതയും ഡിസംബറില്‍ മറ്റൊരു റിട്ടേണ്‍ കുറയ്ക്കാനുള്ള 65 ശതമാനം സാധ്യതയുമാണ് വിപണിയില്‍ ഇപ്പോള്‍ വില നിശ്ചയിക്കുന്നത്. എംസിഎക്‌സ് ഗോള്‍ഡ് ഡിസംബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1,15,590 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയപ്പോള്‍, എംസിഎക്‌സ് സില്‍വര്‍ ഡിസംബര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,43,637 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.അതേസമയം കേരളത്തില്‍ ഇന്ന് ഗ്രാം, പവന്‍ നിരക്കുകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 85 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 10585 രൂപയായിരുന്ന ഗ്രാം വില ഇന്ന് 10670 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11000 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ഇനി വെറും 330 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85360 രൂപയാണ് വില. ഇന്നലെ 84680 രൂപയായിരുന്നു പവന്‍വില. ഇതാണ് ഇന്ന് 680 രൂപ വര്‍ധിച്ചത് 85000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. ഡോളറിന്റെ ദുര്‍ബലതയും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്കുകള്‍ കൂടുതല്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും വര്‍ധിച്ചുവരുന്നതിനാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില ഇനിയും വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....