ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണ്ണക്കടത്ത്; കെസി വേണുഗോപാല്‍

ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണ്ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുവതീപ്രവേശന വിഷയത്തില്‍ ധൃതിപിടിച്ച് പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നിശബ്ദനായിയിരിക്കുന്നത്. ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനും നിജസ്ഥിതി വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

2019-ല്‍ കൊണ്ടുപോയ സ്വര്‍ണ്ണത്തില്‍ നാല് കിലോ കുറവുണ്ടായിരുന്നു. ഇത് മോഷണം തന്നെയാണ്. അന്ന് സ്വര്‍ണ്ണം കൊണ്ടുപോയ ആരോപണ വിധേയനായ വ്യക്തിക്ക് തന്നെ വീണ്ടുമത് നല്‍കിയ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. നിലവിലെ ദേവസ്വം വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല. ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജന്‍സി ഈ വിഷയം അന്വേഷിക്കണം. സര്‍ക്കാരിന്റെ പോലീസ് സംവിധാനം തന്നെ ഇത് അന്വേഷിക്കുന്നത്, കള്ളനെ മോഷണം ഏല്‍പ്പിക്കുന്നത് പോലെയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണം, പണം തുടങ്ങിയ എല്ലാ സ്വത്തുക്കളെക്കുറിച്ചും അടിയന്തരമായി ഒരു സമഗ്രമായ ഓഡിറ്റ് നടത്തണം. വരവുചെലവ് കണക്കുകള്‍ സുതാര്യമാക്കുകയും സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വേണം. ഭക്തര്‍ സംഭാവന നല്‍കിയ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഈ സര്‍ക്കാരിനെ നേരായ സര്‍ക്കാരെന്ന് പറയാനാവില്ല. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.നന്നാക്കാന്‍ കൊണ്ടുപോയ സ്വര്‍ണ്ണപ്പാളിക്ക് പകരം തിരികെ നല്‍കിയത് ചെമ്പുപാളിയാണ് എന്ന ആരോപണം ഞെട്ടിക്കുന്നതാണ്. 2000-ല്‍ സ്വര്‍ണ്ണപ്പാളിയായിരുന്നത് എങ്ങനെ ചെമ്പുപാളിയായി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

ദേവസ്വം മാനുവല്‍ ലംഘിച്ച് സ്വര്‍ണ്ണപ്പാളി നന്നാക്കാന്‍ പുറത്തുകൊടുക്കാന്‍ തീരുമാനിച്ചത് ആരാണ്? ഇത് ഏല്‍പ്പിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയുടെ വിശ്വാസ്യതയോ പശ്ചാത്തലമോ അന്വേഷിച്ചിട്ടില്ല. ഇദ്ദേഹം പലയിടത്തും പൂജ നടത്തി പണം വാങ്ങിയതായും വാര്‍ത്തകളുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിന് പകരം, ക്ഷേത്രസ്വത്തുക്കള്‍ അടിച്ചുമാറ്റാനാണോ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. നെയ്‌ത്തേങ്ങ ഇടപാട് പോലുള്ള മറ്റ് വിഷയങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഈ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഒഴിഞ്ഞുമാറാനാവില്ല.ഉള്ള സ്വര്‍ണ്ണത്തില്‍ നാല് കിലോ കുറഞ്ഞു എന്നാലത് മോഷണം എന്ന് തന്നെയാണ് പറയാന്‍ കഴിയുക. ശബരിമലയുടെ പവിത്രത നഷ്ടപ്പെടുന്ന തരത്തിലുള്ള ഈ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....