തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ വോട്ടർസെർച്ച് ( Voter search) ഓപ്ഷനിൽ ക്ളിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാൽ മാത്രമേ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ.ഇതു കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം.

സംസ്ഥാനതലത്തിൽ വോട്ടർപട്ടികയിൽ പേരു തിരയാൻ വെബ് സൈറ്റിൽ പ്രവേശിച്ച് വോട്ടർ സർവ്വീസസ് (Voter service) ക്ളിക്ക് ചെയ്യണം. അപ്പോൾ സെർച്ച് വോട്ടർ സ്റ്റേറ്റ് വൈസ് (Search Voter Statewise), സെർച്ച് വോട്ടർ ലോക്കൽബോഡി വൈസ് (Search Voter Localbodywise), സെർച്ച് വോട്ടർ വാർഡ് വൈസ് (Search Voter Wardwise) എന്നീ മൂന്ന് ഓപ്ഷനുകൾ സ്ക്രീനിൽ തെളിയും. ഇതിൽ സംസ്ഥാനതലത്തിൽ പേര് തിരയാൻ ആദ്യത്തെ സ്റ്റേറ്റ് വൈസ് ഓപ്ഷൻ ക്ളിക്ക് ചെയ്യണം. അപ്പോൾ സെർച്ച് ബൈ EPIC / Old SEC id , സെർച്ച് ബൈ New SEC Id എന്നീ രണ്ട് ഓപ്ഷനുകൾ മുകളിൽ ഇടതു വശത്തായി കാണാം. ഇതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ് നമ്പർ , സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ SEC Id നമ്പർ, പുതിയ SECയും 9 അക്കങ്ങളും ചേർന്ന സവിശേഷ നമ്പർ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്.

ഇനി ലോക്കൽബോഡിവൈസ് ഓപ്ഷൻ ക്ളിക്ക് ചെയ്ത് തദ്ദേശസ്ഥാപനതലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നൽകിയിട്ട് , വോട്ടറുടെ പേരോ, വോട്ടർ ഐഡി കാർഡ് നമ്പരോ (EPIC) , SECയുടെ പഴയതോ, പുതിയതോ ആയ നമ്പരോ എന്റർ ചെയ്ത് പേര് പരിശോധിക്കാം. അതു പോലെ സെർച്ച് വാർഡ് വൈസ് ക്ളിക്ക് ചെയ്തും വാർഡ് തലത്തിൽ വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേരും, വോട്ടർ ഐഡി കാർഡ് നമ്പരും കൃത്യമായി നൽകിയാൽ മാത്രമേ പരിശോധനയിൽ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ.ഇരട്ടവോട്ടുണ്ടെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ അറിയിക്കാവുന്നതാണ്.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...