പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി.പല്ലശ്ശേന ഒഴിവുപാറ സ്വദേശി വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്.കളിക്കുന്നതിനിടെ വീണുപരുക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റാൻ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കഴിഞ്ഞ സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടി വീണു പരിക്കേറ്റത്. ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകാൻ നി‍ർദ്ദേശിച്ചു. അവിടെ നടത്തിയ എക്സറേ പരിശോധനയില്‍ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പിന്നാലെ കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റർ ഇട്ടിട്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. വേദന കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അപ്പോഴേക്കും പഴുപ്പ് കയറി കൈ കറുപ്പ് നിറമായിരുന്നു. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും കൈ മുറിച്ചു മാറ്റുകയായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....