അമേരിക്കയില്‍ ധന ബില്ലില്‍ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു

അമേരിക്കയില്‍ ധന ബില്ലില്‍ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു.ഇതോടെ യുഎസിലെ സർക്കാർ ഷട്ട് ഡൗണ്‍ വരും ദിവസങ്ങളിലും തുടരും.ഒക്ടോബർ ഒന്ന് മുതല്‍ ആരംഭിച്ച ഷട്ട് ഡൗണിനെ തുടർന്ന് യുഎസിലെ വിവിധ മേഖലകള്‍ സ്തംഭിക്കുന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ഡെമോക്രാറ്റ്-റിപബ്ലിക്കൻ കക്ഷികള്‍ വോട്ടെടുപ്പിന് മുന്നോടിയായി സമവായ ചർച്ചകള്‍ നടത്തിയത്. എങ്കിലും ചർച്ചകൾ പരാജയപ്പെട്ടു.ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഇതിനിടെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന ഭീഷണി വൈറ്റ് ഹൗസ് ആവർത്തിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് നടന്ന വോട്ടെടുപ്പില്‍ സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. ഇതോടെ സാധാരണക്കാരെയും ഷട്ട് ഡൗണ്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...