ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യല്‍ സെനറ്റ് യോഗം ഇന്ന്

ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യല്‍ സെനറ്റ് യോഗം ഇന്ന്. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം.ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കല്‍ മാത്രമാണ് യോഗ അജണ്ടയായി വിസി തീരുമാനിച്ചിരിക്കുന്നത്.4 മാസത്തില്‍ ഒരിക്കല്‍ സെനറ്റ് യോഗം വിളിക്കണം എന്നാണ് സർവകലാശാല ചട്ടം. ഇത് മറികടന്ന് നവംബർ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് ഇന്ന് സ്പെഷ്യല്‍ സെനറ്റ് യോഗം ചേരാൻ ഡോ. മോഹനൻ കുന്നുമ്മല്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ ഇടത് സിൻഡിക്കേറ്റ് അംഗം അപമാനിച്ചു എന്ന് കാണിച്ച്‌ വി.സിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധി പ്രകാരം രജിസ്ട്രാർ കെ എസ് അനില്‍കുമാറിന്റെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വൈസ് ചാൻസലർ തയ്യാറായിട്ടില്ല.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...