ഈ വർഷത്തെ നോബേൽ സമ്മാനങ്ങൾ ഇന്ന് മുതൽ പ്രഖ്യാപിച്ച് തുടങ്ങും.പതിവ് പോലെ വൈദ്യശാസ്ത്ര നോബേലാണ് ആദ്യം പ്രഖ്യാപിക്കുക. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാക്കും പുരസ്കാര പ്രഖ്യാപനം. മൈക്രോ ആർഎൻഎകളെ കണ്ടെത്തിയ വിക്ടർ ആബ്രോസിനും ഗാരി റുവ്കിനിനുമായിരുന്നു 2024ലെ വൈദ്യശാസ്ത്ര നോബേൽ. ചൊവ്വാഴ്ച ഭൗതികശാസ്ത്ര നോബേൽ പ്രഖ്യാപിക്കും. ബുധനാഴ്ച രസതന്ത്ര നോബേലും. ഒക്ടോബർ 9നാകും സാഹിത്യനോബേൽ പ്രഖ്യാപനം, സമാധാന നോബേൽ ആർക്കെന്ന് പത്താംതീയതി അറിയാം. ഒക്ടോബർ പതിമൂന്നിനാണ് സാന്പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപനം.

