കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.സ്‌പാനിഷ് പരിശീലകനായ സാഞ്ചസ്, മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ ബാക്ക്‌റൂം ടീമില്‍ ചേരും. സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ച്‌ അലക്സ് മോറ, സഹപരിശീലകൻ ടി ജി പുരുഷോത്തമൻ എന്നിവർ ഉള്‍പ്പെടുന്നതാണ് കാറ്റലയുടെ നിലവിലെ പരിശീലകസംഘം.സ്‌പാനിഷ് ഫുട്ബോളില്‍ നിന്നുള്ള മികച്ച അനുഭവസമ്ബത്തുമായാണ് സാഞ്ചസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. യൂറോപ്പിലെ നിരവധി ക്ലബ്ബുകളില്‍ ഗോള്‍കീപ്പിംഗ് സ്പെഷ്യലിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടെക്നിക്കല്‍ സ്റ്റാഫിനെ ശക്തിപ്പെടുത്താനും എല്ലാ മേഖലകളിലും കളിക്കാരുടെ വികസനം മെച്ചപ്പെടുത്താനുമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ നിയമനം പ്രതിഫലിപ്പിക്കുന്നത്. പുതിയ സീസണ്‍ അടുത്തിരിക്കെ, അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഗോള്‍പോസ്റ്റിന് താഴെ ടീമിന്റെ പ്രകടനങ്ങളെ ഉയർത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...