ഇന്ത്യ – പാക്കിസ്ഥാൻ രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യാന്തര കാര്യങ്ങളെയും സാമ്പത്തിക സ്ഥിരതയേയും സ്വാധീനിച്ചതിനും ട്രംപിനെ കാർണി പ്രശംസിച്ചു.വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രശംസ.കഴിഞ്ഞ മേയ് മാസത്തിൽ ഇന്ത്യാ – പാക്ക് തമ്മിലുണ്ടായ സംഘർഷം ഇല്ലാതാക്കാൻ മധ്യസ്‌ഥത വഹിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കനേഡിയൻ പ്രസിഡൻ്റ് മാർക്ക് കാർണിയുടെ പ്രശംസ.

