ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം ഇന്ന് തുറന്നു പരിശോധിക്കും

ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം ഇന്ന് തുറന്നു പരിശോധിക്കുന്നു.അയിരൂർ സ്വദേശി രാമചന്ദ്രൻ നായർ സമർപ്പിച്ച 58 പവൻ്റെ ഉരുപ്പടി കാണാനില്ലെന്ന ആക്ഷേപത്തിലാണ് നടപടി. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു.2013ലാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കൈ ഭാഗത്ത് ഉപയോഗിക്കാൻ രാമചന്ദ്രൻ സ്വർണം സമർപ്പിച്ചത്. വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ എന്തോ വീണ് പരിക്കുണ്ടായിരുന്നു. അത് മുള കൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു. ഇതറിഞ്ഞ് ദേവസ്വവുമായി ബന്ധപ്പെട്ട അദ്ദേഹം അത് മാറ്റി സ്വർണം പൊതിയാൻ നൽകി. 2013ലാണ് 58 പവൻ സ്വർണം ഉപയോഗിച്ച് വിഗ്രഹം മുഴുവൻ പൊതിഞ്ഞതെന്നും അത് താൻ നേരിട്ട് കണ്ടതാണെന്നും രാമചന്ദ്രൻ നായർ വെളിപ്പെടുത്തി.എന്നാൽ രണ്ട് വർഷം മുമ്പ് വിഗ്രഹത്തിലെ സ്വർണം മാറ്റി വെള്ളി പൊതിയാൻ പോവുകയാണെന്ന് ക്ഷേത്രത്തിലുള്ള വരുടെ സംസാരത്തിലൂടെയാണ് അബദ്ധവശാൽ ഇദ്ദേഹം അറിയുന്നത്. അതിന് ശേഷം ഈ വർഷം ക്ഷേത്രത്തിൽ ചെന്നപ്പോഴാണ് വിഗ്രഹം വെള്ളി പൊതിഞ്ഞ നിലയിൽ കണ്ടത്. നേരത്തെ വിഗ്രഹത്തിൽ പൊതിഞ്ഞ സ്വർണം മുഴുവൻ എവിടെപ്പോ യി എന്ന ചോദ്യത്തിന് ‘അറിയില്ല, പരിശോധിക്കട്ടെ’ എന്നായിരുന്നു ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ മറുപടിയെന്നും രാമചന്ദ്രൻ നായർ പറയുന്നു

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....